മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി 30-ാമത് വർഷത്തിലേക്ക് ....... വാർഷികാഘോഷ പരിപാടികൾ വ്യാഴാഴ്ച വൈകിട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.... വീഡിയോ ഈ വാർത്തയോടൊപ്പം



മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി 30-ാമത് വർഷത്തിലേക്ക് ....... വാർഷികാഘോഷ പരിപാടികൾ വ്യാഴാഴ്ച വൈകിട്ട്  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.... 

മൂന്ന് ദശകങ്ങളിലായി പാലായുടെ മണ്ണിൽ സവിശേഷ ശോഭയോടെ തല ഉയർത്തി നിൽക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മയാണ് മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി.

1993 മാർച്ച് 31 ന് നാടകാചാര്യൻ എൻ എൻ പിള്ള ഉദ്ഘാടനം ചെയ്ത മീനച്ചിൽ ഫാസ് കലയുടെ വഴിയിൽ അനുസ്യൂതം തുടരുകയാണ്.
എണ്ണത്തിലേറെയുള്ള കലാകാരന്മാർക്ക് വേദികൾ ഒരുക്കുകയും പുതു തലമുറക്ക് സാംസ്കാരികമായ അവബോധം നൽകുകയും ചെയ്യുന്ന ഫൈൻ ആർട്സ് സൊസൈറ്റി 30 വർഷത്തിൻ്റെ യൗവനവുമായി വിവിധങ്ങളായ കർമ പരിപാടികൾക്ക് ഈ കലാ വർഷവും തുടക്കം കുറിക്കുകയാണ്.

വീഡിയോ ഇവിടെ കാണാം 👇👇👇


 ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യാതിഥി ആയിരിക്കും. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കും.സമ്മേളനത്തിന് ശേഷം ഈ വർഷത്തെ ആദ്യത്തെ പരിപാടി അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം ' അനന്തരം 'അരങ്ങേറും.

പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട്,സെക്രട്ടറി ബെന്നി മൈലാടൂർ,ബൈജു കൊല്ലംപറമ്പിൽ, വി. എം.അബ്ദുള്ള ഖാൻ,ഷിബു തേക്കേമറ്റം,ഉണ്ണി കുളപ്പുറം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments