നീലൂർ പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാളും ശതാബ്ദി സമാപനാഘോഷവും.... 30 മുതൽ മെയ് 12 വരെ


 ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഏപ്രിൽ 30 മുതൽ മെയ് 12 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പാറത്തൊട്ടി, സഹവികാരി ഫാ. ജോസ് പൊയ്യാനിയിൽ എന്നിവർ അറിയിച്ചു.

നാളെ  (30-04-25) 4.30 ന് വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുശേഷിപ്പിനു നീലൂർ ടൗണിൽ സ്വീകരണം നല്കും. 5 ന് കൊടിയേറ്റം ലദീഞ്ഞ്, തിരുശേഷിപ്പു പ്രതിഷ്ഠ. തുടർന്ന് പരിശുദ്ധ കുർബാന ഫാ. ജോസഫ് കുറ്റിയാങ്കൽ.
നാളെ  4 ന് പരിശുദ്ധ കുർബാന , നൊവേന മോൺ .ജോസഫ് കണിയോടിക്കൽ .5.30 ന് ടൗണിലെ ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷക്കാർ, വ്യാപാരികൾ എന്നിവരുടെ ഒത്തുചേരൽ.


2 ന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന -ഫാ. തോമസ് ഇല്ലിമൂട്ടിൽ തുടർന്ന് മരണമടഞ്ഞപൂർവികരുടെ സ്മരണയിൽ അന്നദാനം.

3 ന് വൈകിട്ട് 4 ന് പരിശുദ്ധ കുർബാന നൊവേന- മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്. തുടർന്ന് മുൻകൈക്കാരൻമാരുടെ സംഗമം. 
നാലിന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന - റവ .ഡോ. എബി പേണ്ടാനത്ത്. സന്ദേശം - റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. തുടർന്ന് സൺഡേ സ്കൂൾ മുൻ അധ്യാപകരുടെ സംഗമം.
അഞ്ചിന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന- ഫാ. ജോസഫ് എഴുപറയിൽ.
ആറിന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന -ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ. ഏഴിന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന-ഫാ. അഗസ്റ്റിൻ തെരുവത്ത്. തുടർന്ന് 75 വയസിനു മേൽ പ്രായമുള്ളവർ രോഗികൾ, വിധവകൾ, വിഭാര്യർ, ഏകന്മാർ തുടങ്ങിയവരുടെ സംഗമം.


എട്ടിന് വൈകിട്ട്  4 ന് പരിശുദ്ധ കുർബാന, നൊവേന-ഫാ. ജോസഫ് കണ്ടാപറമ്പത്ത്.
ഒൻപതിന് വൈകിട്ട് 4.30 ന്  150 വിശുദ്ധരുടെ തിരുശേഷിപ്പുകൾ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. തുടർന്ന് മാർ. ജേക്കബ് മുരിക്കൻ ആഘോഷമായ കുർബാന അർപ്പിക്കും. ഇടവകാംഗങ്ങളായ വൈദികർ സഹകാർമികരായിരിക്കും.
10 ന് രാവിലെ 6.30 ന് കുട്ടികളുടെ പരിശുദ്ധ കുർബാന സ്വീകരണം. വൈകിട്ട്  4 ന് പരിശുദ്ധ കുർബാന - ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്. തുടർന്ന് വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരു സ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കും.

11 ന് ശതാമ്പ്ദി സമാപന ആഘോഷം നടക്കും. ഉച്ചകഴിഞ്ഞ്  3 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കും. ഇടവകയിൽ സേവനം ചെയ്ത വൈദികരും ഇടവകാംഗങ്ങളായ വൈദികരും സഹകാ ർമികരായിരിക്കും.


അഞ്ചിന് നടക്കുന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാർ. ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഡയറക്ടറി പ്രകാശനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ മംഗലത്തിൽ മുഖ്യപ്രഭാഷണം നടത്തും.
അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി, ജോസ് കെ. മാണി എം.പി, മാണി സി.കാപ്പൻ എം..എൽ .എ എന്നിവർ ആശംസകളർപ്പിക്കും. തുടർന്ന് സ്നേഹ വിരുന്ന്. രാത്രി  7 ന് കലാസന്ധ്യ.
പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 5.30 ന് ഫാ. ആൽബിൻ മoത്തിപ്പറമ്പിലും വൈകിട്ട്  4 ന് റവ. ഡോ. ഡോമിനിക് വെച്ചൂരും പരിശുദ്ധ കുർബാന അർപ്പിക്കും. 5.30 ന് തിരുനാൾ പ്രദക്ഷിണം. രാത്രി 7 ന് പാലാ കമ്യൂണിക്കേഷൻ്റെ നാടകം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments