കേരളാ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടധര്‍ണ്ണ ഏപ്രില്‍ 3 ന് കിടങ്ങൂരില്‍
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കും അഴിമതിയും മയക്കുമരുന്ന് വ്യാപനവും അക്രമസംഭവങ്ങളും കൊലപാതകങ്ങളും തഴച്ചുവളരുന്ന ദുര്‍ഭരണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന വികസനപ്രതിസന്ധിക്കും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയോട് കാണിക്കുന്ന അവഗണനയ്ക്കുമെതിരേ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 3 വ്യാഴാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടധര്‍ണ്ണ നടത്താന്‍ പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്. കിടങ്ങൂര്‍ മണ്ഡലം പ്രസിഡന്റും സംസ്ഥാന ഉന്നതാധികാരസമിതി അംഗവുമായ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന കൂട്ടധര്‍ണ്ണയില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ്, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുന്നതാണ്.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന - ജില്ലാ - മണ്ഡലം നേതാക്കള്‍ യോഗത്തില്‍ പ്രസംഗിക്കുന്നതാണ്.
ഏപ്രില്‍ 12 ന് നടക്കുന്ന കോട്ടയം ജില്ലാ ക്യാമ്പിലേക്കുള്ള കിടങ്ങൂര്‍ മണ്ഡലം പ്രതിനിധികളെ നേതൃയോഗത്തില്‍ തെരഞ്ഞെടുത്തതായിമണ്ഡലം പ്രസിഡന്റ് പ്രൊഫസര്‍ മേഴ്‌സി മൂലക്കാട്ട് അറിയിച്ചു.
0 Comments