തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് എന്നിവരുടെ സഹകരണത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ നാടകശില്പശാല നടക്കും. മെയ്യ് മാസം 03 മുതൽ 12 വരെ പാലാ ആർ. വി. ലൈബ്രറിയിലാണ് ശില്പശാല നടക്കുക. മീനച്ചിൽ താലൂക്കിലെ അഭിനയ അഭിരുചിയുള്ള 8 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള 20 കുട്ടികൾക്കാണ് പ്രവേശനം. പാലായിൽ നടക്കുന്ന പാലം 2025 എന്ന സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായാണ് ശിൽപ്പശാല നടക്കുന്നത്.
അഭിനയം, സർഗാത്മക വികസന കളികൾ, കളിമൺ ശില്പ നിർമ്മാണം, വാസ്തുവിദ്യാ പരിശീലനം, പ്രകൃതി സംരക്ഷണം, നടത്തം, കരകൗശലനിർമ്മാണം, കുട്ടികളുടെ നാടകാവതരണം എന്നീ വിഷയങ്ങൾ ഉൾപ്പെട്ടതാണ് കുഞ്ഞരങ്ങ്. കുട്ടികളെ കലുഷിതമാക്കുന്ന ലഹരികളിൽ നിന്നും വഴിമാറ്റി അവർക്ക് കലകളിൽ പ്രായോഗിക പരിശീലനങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ ശില്പശാലയിൽ നടക്കും. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, തിരുവനന്തപുരം ഫൈൻ ആര്ട്സ് കോളേജ്, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ട് എന്നിവടങ്ങളിൽ നിന്നുമുള്ള അദ്ധ്യാപകരും പ്രശസ്ത കലാകാരന്മാരും നാടോടി കലാകാരന്മാരും ക്‌ളാസുകൾ നയിക്കും.
അന്തരിച്ച അദ്ധ്യാപകൻ എം എസ് ശശിധരൻ, കലാകാരൻ പ്രഭ പാലാ എന്നിവരുടെ സ്മരണാർത്ഥമാണ് കുട്ടികളുടെ ശിൽപ്പശാല നടക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 30ന് മുൻപെ 9496024650, 9676145161, എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.
എന്ന്,
എസ് എസ് ലക്ഷ്മി ( റിട്ട. ഹെഡ് മിസ്ട്രസ് ) കുഞ്ഞരങ്ങ് ശില്പശാല ഡയറക്‌ടർ | തീയേറ്റർ ഹട്ട് | 91 9496024650
കുറിപ്പ്:
പാലം 2025 |
P.A.L.A.M. : Place for Performance, Art, Literature, Architecture & Music
കുട്ടികൾക്കും മുതിർന്നവർക്കും ആർ. വി. മുനിസിപ്പൽ ലൈബ്രറിയിലും പാർക്കിലും ഒത്തിരി കാര്യങ്ങൾ. 2025 മെയ് 03 മുതൽ 12 വരെ. രാവിലെ മുതൽ കുട്ടികൾക്ക്: കുഞ്ഞരങ്ങ് എന്ന കുട്ടികളുടെ നാടകശില്പശാല.വാസ്തുശില്പികളും പ്രകൃതിസംരക്ഷകരുമായുള്ള മീനച്ചിൽ താലൂക്കിലൂടെയുള്ള നടത്തങ്ങൾ. കഥപറച്ചിലുകൾ. വൈകിട്ട് പൊതു ജനങ്ങൾക്ക്: സാഹിത്യകാരന്മാരും ചരിത്രകാരന്മാരുമായുള്ള അനൗപചാരിക കൂടിയിരുപ്പുകൾ. നാടകങ്ങൾ. സംഗീതസന്ധ്യകൾ. സംഘാടനം : തീയേറ്റർ ഹട്ട് പാലാ, സഹകരണം: മുനിസിപ്പൽ ആർമി പാലാ, മുനിസിപ്പൽ ലൈബ്രറി കൾച്ചറൽ ക്ലബ്ബ് പാലാ. ക്യുറേഷൻ, നിർവ്വഹണം: ടെക്നോ ജിപ്സി.
0 Comments