ഭരണങ്ങാനം സെൻ്റ് മേരിസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവം - ക്രീമോസ് 2K25- വികാരി വെരി റവ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ബി ബിലീവ് എന്നാണ് ക്രീമോസ് എന്ന സ്പാനിഷ് വാക്കിൻറെ അർത്ഥം. ഞങ്ങൾ വിശ്വസിക്കുന്നു എന്ന് ഏറ്റുപറഞ്ഞ്, വിശ്വാസത്തിൽ ഒന്നിച്ചു വളരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിശ്വാസോത്സവം എല്ലാദിവസവും രാവിലെ 8:45ന് വിശുദ്ധ കുർബാനയോടെയാണ് ആരംഭിക്കുക.
വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ, പഠന പ്രവർത്തനങ്ങൾ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാ കായിക മത്സരങ്ങൾ, സ്നേഹവിരുന്ന് തുടങ്ങിയവയാണ്ക്രീമോസ് 2K25 ൽ അരങ്ങേറുക. 700 ഓളം കുട്ടികളാണ് വിശ്വാസോത്സവത്തിൽ പങ്കെടുക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ഫാ. മാത്യു തയ്യിൽ, ഹെഡ്മാസ്റ്റർ മനോജ് ജോർജ് തെക്കനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസോത്സവം സംഘടിപ്പിക്കുന്നത്.
0 Comments