സാധാരണക്കാരുടെ പ്രിയ ഡോക്ടർ അന്തരിച്ച ഡോ. ജോർജ് മാത്യു പുതിയിടത്തിൻ്റെ സംസ്ക്കാരം ചൊവ്വാഴ്ച 2- ന് പൈക സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ .


സാധാരണക്കാരുടെ പ്രിയ ഡോക്ടർ അന്തരിച്ച ഡോ. ജോർജ് മാത്യു പുതിയിടത്തിൻ്റെ  സംസ്ക്കാരം ചൊവ്വാഴ്ച 2- ന് പൈക സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ ....... 


പുതിയിടം ഹോസ്പിറ്റൽ ഉടമയും ദേശീയ വോളിബോൾ താരവും സാമൂഹ്യപ്രവർത്തകനും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോക്ടർ ജോർജ് മാത്യു പുതിയിടത്തിൻ്റെ (71) സംസ്കാരം ചൊവ്വാഴ്ച ( 29.04.2025) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച പൈക സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ : ജെസ്സി ചേപ്പാട് പടിപ്പുരയ്ക്കൽ കുടുംബാംഗം.

ഏക മകൾ : ഡോ.റോസു ജോർജ്ജ് മാത്യു (ഒഫ്താൽമോളജിസ്റ്റ്, ചൈതന്യാ ഐ ഹോസ്‌പിറ്റൽ, കറുകച്ചാൽ, തിരുവല്ല)

മരുമകൻ : ഡോ. തോമസ് ആഞ്ചലോ സ്‌കറിയാ (ഓർത്തോപീഡിക് & ഹാൻഡ് സർജൻ ബിലിവേഴ്സ് മെഡിക്കൽ കോളേജ്, തിരുവല്ല.

പരേതനായ ഡോക്ടർ ജോർജ് മാത്യുവിന്റെ ഭൗതീക ശരീരം തിങ്കളാഴ്ച ( 28 - 04 - 2025) ഉച്ചക്ക്  12 മണിയോട് കൂടി കാരിത്താസ്  ഹോസ്പിറ്റലിൽ നിന്ന്  ഏറ്റുവാങ്ങുന്നതും, വിലാപയാത്രയായി  പാലാ ലയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ 1 മണിക്ക്  പൊതു  ദർശനത്തിന്  എത്തിക്കുന്നതുമാണ്.  ശേഷം തന്റെ കർമ്മ മണ്ഡലമായിരുന്ന  പുതിയിടം ഹോസ്പിറ്റലിൽ  2.30 ന് എത്തിക്കുന്നതുംഅദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി രൂപം കൊണ്ട ലയൻസ് കണ്ണാശുപത്രിയിൽ  3.30 ന്  എത്തുന്നതുമായിരിക്കും.  പൊതുദർശനത്തിനു  ശേഷം,   5 മണിയോടുകൂടി  വീട്ടിൽ എത്തിചേരുന്നതുമാണ്.   29 - 4 - 2025  ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്  അഭിവന്ദ്യ  പിതാക്കൻമാരുടെയും വൈദികരുടെയും   നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷക്കും അന്ത്യ കർമ്മ ങ്ങൾക്കും ശേഷം  സംസ്കാരം പൈക  സെന്റ് ജോസഫ്  പള്ളി സെമിത്തേരിയിൽ  വച്ച് നടത്തുന്നതാണ്.....






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments