കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും -ജില്ലാ തല സെമിനാർ നാളെ (29, ചൊവ്വാ )


കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും -ജില്ലാ തല സെമിനാർ നാളെ (29, ചൊവ്വാ ) 

 കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഇതര ധനകാര്യ, വികസന ഏജൻസികളുടെയും ധനസഹായത്തോടെ   കർഷക കൂട്ടായ്മകളുടെ  നേതൃത്വത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന  സഹകരണ ബാങ്കുകൾ, ഇതര ഏജൻസികൾ, കർഷക കൂട്ടായ്മകൾ എന്നിവർക്കായി ജില്ലാ തല സെമിനാർ നാളെ (29, ചൊവ്വാ )കോട്ടയത്തു നടക്കും.


 കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ രണ്ടു മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ കേരളാ ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കും. നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി, കേരളാ ബാങ്ക്, എസ്.എച്ച്.എം,  കൃഷി,വ്യവസായ വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ കാർഷിക സംരംഭകത്വ സഹായ പദ്ധതികൾ വിശദീകരിക്കുന്ന സെമിനാറിൽ പ്രവേശനം സൗജന്യമാണ്. 


നബാർഡ് മുൻ ജില്ലാ മാനേജരും കേരളാ ബാങ്കിൻ്റെ കൃഷി, അനുബന്ധ മേഖലകളുടെ റിസ്സോഴ്സ് പേഴ്സണുമായ ഷാജി സഖറിയ, നീലൂർ ബാങ്ക് & നീലൂർ എഫ്.പി.സി പ്രസിഡൻ്റ് മത്തച്ചൻ ഉറുമ്പുകാട്ട്,


 കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ,  പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം തുടങ്ങിയവർ ക്ലാസ്സ് നയിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments