വാഴൂർ തീർത്ഥപാദപുരം കേന്ദ്രമാക്കി രണ്ടു പതിറ്റാണ്ടിലേറെയായി സേവന രംഗത്തു പ്രവർത്തിക്കുന്ന പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് കലാമണ്ഡലം പി.ജി. മുരുകദാസിന്റെ സോപാനസംഗീതത്തോടെ ചടങ്ങുകൾ ആരംഭിക്കും. പുണ്യം ട്രസ്റ്റ് സെക്രട്ടറി രാജീവ് ബി. ദീപപ്രോജ്വലനം നടത്തും. വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. മാതൃസമിതിയുടെ യോഗ, കൗൺസിലിംഗ് കേന്ദ്രം എസ്എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.
പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യവീടിനുള്ള ഭൂദാനം ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജി. രാമൻ നായർ അധ്യക്ഷനാകും. ഗവർണർക്കുള്ള പുണ്യംട്രസ്റ്റിന്റെ ഉപഹാര സമർപ്പണം മാനേജിംഗ് ട്രസ്റ്റി ആർ. അനിൽകുമാർ നിർവഹിക്കും.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആർഎസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. എം.എസ്. മോഹൻ, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകർമ്മസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ. ഹരി, കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി എൻ.കെ. റജി, കൊച്ചിൻ എക്സ്പോർട്സ് പ്രൈ ലിമിറ്റഡ് ചെയർമാൻ, ജി. ചന്ദ്രശേഖരപിള്ള, വാഴൂർ ഗ്രാമപഞ്ചായത്തംഗം പ്രൊഫ. പുഷ്‌കലാദേവി, റബർബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർമാരായ എൻ. ഹരി, പി. രവീന്ദ്രൻ പുന്നാംപറമ്പിൽ, കൺസ്യൂമർ കോർട്ട് റിട്ട ജഡ്ജ് അഡ്വ. പി. സതീഷ്ചന്ദ്രൻ നായർ, പണ്ഡിതർ വിളക്കിത്തലനായർ സഭ സംസ്ഥാന പ്രസിഡന്റ് വി.എൻ. അനിൽകുമാർ, കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ, വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ കേന്ദ്രസമിതിയംഗം വി. രാജേന്ദ്രൻ ചേന്നംകുളം, ആർക്കിടെക്റ്റ് ആർ. രഞ്ജിത്ത് എന്നിവർ സംസാരിക്കും.
പുണ്യം ഭവനദാനപദ്ധതി
28ന് രാവിലെ 9ന് പുണ്യം ഭവനദാനപദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ആർഎസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി, എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എം.എസ്. മോഹൻ എന്നിവർ ചേർന്ന് നിർവ്വഹിക്കും. ആർ. അനിൽ കുമാർ, വി.എൻ. മനോജ്, എസ.് ശിവരാമ പണിക്കർ, കെ.എസ്. ശിവപ്രസാദ് എന്നിവർ പങ്കെടുക്കും
0 Comments