വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ -25 വെള്ളിന്
വെള്ളികുളം ഇടവകയിലെ എസ്. എം വൈ .എം .ൻെറയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ 25-30 തീയതി തീയതി വെള്ളിയാഴ്ച വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് കരിയർ ഗൈഡൻസ് സെമിനാർ നടത്തപ്പെടും.ഹെഡ്മാസ്റ്റർ ജോ.സെബാസ്റ്റ്യൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്യും.എച്ച് .ആർ മാനേജ്മെൻ്റ് ഇൻ്റർനാഷണൽ ട്രെയിനർ ഡോക്ടർ. കെ. സോമൻ പിണക്കൽ, ശ്രീജോസ് മാത്യു ചെന്നംകുളം എന്നിവരും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്,ഭരണങ്ങാനം അസ്സീസി ഇൻസ്റ്റിസ്റ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും കരിയർ ഗൈഡൻസ് സെമിനാറിന് നേതൃത്വം നൽകും.
എട്ടാം ക്ലാസ് മുതൽ ഉപരി വിദ്യാഭ്യാസമുള്ളവരെയും തൊഴിൽ അന്വേഷകരെയും ഉൾപ്പെടുത്തി നടത്തുന്ന സെമിനാറിന് സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ, സിസ്റ്റർ ട്രീസാ മരിയ അരയത്തുംകര ,അലൻ ജേക്കബ് കണിയാം കണ്ടത്തിൽ, പ്രവീൺ വട്ടോത്ത്, ജസ്ബിൻ വാഴയിൽ ,സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ,മെൽബി ഇളംതുരുത്തിയിൽ , റിയാ തെരേസ് മാന്നാത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.
0 Comments