ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പുണ്യ പവിത്രമായ കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിലെ 25-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു... വീഡിയോ വാർത്തയോടൊപ്പം കാണാം

  

ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പുണ്യ പവിത്രമായ കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിലെ 25-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

6, 7, 8, 9 തീയതികളിലാണ്ആഘോഷ പരിപാടികൾ നടക്കുന്നത്. 
6-ാം  തീയതി രാവിലെ 10ന് കെഴുവംകുളം ശാഖാ  യോഗത്തിൽ ഉൾപ്പെട്ടിരുന്ന ആദ്യകാല ശാഖാ  യോഗങ്ങളെയും സമീപ ശാഖാ യോഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിളംബര ജാഥ നടക്കും. രാവിലെ 10 ന്  എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ വിളംബരജാഥ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി രക്ഷാധികാരി ടി.എൻ . ജഗനിവാസ് അധ്യക്ഷത വഹിക്കും. ഇ. കെ. ദിവാകരൻ  സ്വാഗതവും, മിനി സജീവ് നന്ദിയും പറയും. 

മറ്റക്കര ഗുരുദേവക്ഷേത്രം, ചെമ്പിളാവ് ഗുരുദേവ ക്ഷേത്രം, കിടങ്ങൂർ ശിവപുരംക്ഷേത്രം, പിറയാർ ഗുരുദേവക്ഷേത്രം, കുമ്മണ്ണൂർ ഗുരുദേവ ക്ഷേത്രം, കടപ്ലാമറ്റം ഗുരുദേവ ക്ഷേത്രം, മാറിടം ഗുരുദേവ ക്ഷേത്രം, തെക്കുംമുറി ഗുരുദേവക്ഷേത്രം, പുലിയന്നൂർ ഗുരുദേവ ക്ഷേത്രം, മേവട ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന വിളംബരജാഥ വൈകിട്ട് 5-ന് കെഴുവംകുളം ഗുരുദേവക്ഷേത്ര സന്നിധിയിൽ സമാപിക്കും. 

വീഡിയോ ഇവിടെ കാണാം 👇👇👇


7 ാം  തീയതി രാവിലെ 5. 30 മുതൽ വിശേഷാൽ പൂജകൾ 7ന് ഗുരുപൂജ, വൈകിട്ട് 4ന് ഗുരുദേവ കൃതികളുടെ ആലാപനം. 6.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ടോണി വർക്കിച്ചൻ നിർവഹിക്കും. 7.15 ന് തിരുവാതിര കളി, 7 30ന് പ്രസാദമൂട്ട്. 7.45 നാടകം. 


8-ാം തീയതി രാവിലെ 7.10 ന് മേൽശാന്തി മഹേശ്വരൻ പമ്പാവാലി ഉത്സവത്തിന് കൊടിയേറ്റും.  തുടർന്ന് വിശേഷാൽ പൂജകൾ. 
 രാവിലെ 10 ന്  പ്രതിഷ്ഠാ  വാർഷിക സമ്മേളനം നടക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നെലിന്റെ  അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ  എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തും. ജനറൽ കൺവീനർ സി.എൽ. പുരുഷോത്തമൻ ആമുഖപ്രസംഗം നടത്തും. 


 ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത ലോകമത പാർലമെൻറ് സമ്മേളനത്തിന്റെ സംഘാടനത്തിന് ശിവഗിരി മഠത്തോടൊപ്പം നേതൃത്വം നൽകിയ ചാണ്ടി ഉമ്മൻ എം.എൽ.എ. യെ  മീനച്ചിൽ യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത് ആദരിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ജോസ്മോൻ  മുണ്ടക്കൽ, ലീലാമ്മ ബിജു, മിനർവ മോഹൻ, അരുൺ കുളമ്പള്ളി, പിജി ജഗന്നിവാസൻ, സുമ അജയകുമാർ എന്നിവർ ആശംസകൾ നേരും. 

ശിവഗിരി തീർത്ഥാടന പദയാത്രയിൽ ആദ്യാവസാനം പങ്കെടുത്ത ശാഖാംഗം  ശാർങധരൻ    മുളക്കലിനെ യൂണിയൻ ജോയിൻറ് കൺവീനർ കെ. ആർ.ഷാജി ആദരിക്കും. ശാഖാ പ്രസിഡന്റ് പ്രമോദ് നാരായണൻ സ്വാഗതവും, സെക്രട്ടറി ടി.കെ. ഷാജി നന്ദിയും പറയും 

12. 30ന് പ്രസാദമൂട്ട്.  വൈകിട്ട് 6.30ന് സോപാനസംഗീതം, 
രാത്രി 7.30ന് തിരുവാതിരകളി, 8ന് കൈകൊട്ടിക്കളി. 


9 ാം  തീയതി രാവിലെ 5.15 ന് മഹാഗണപതിഹോമം, 6.30ന് ഗുരുപൂജ, 8.30 കലശാ ഭിഷേകം, 9.30ന് കാവടി ഘോഷയാത്ര മറ്റക്കര ചെരിക്കനാംപുറം പാട്ടമ്പലത്തിൽ നിന്നും പുറപ്പെടുന്നു. 12ന് കാവടിയഭിഷേകം 1ന് മഹാപ്രസാദമൂട്ട്.  വൈകിട്ട് 6 30ന് നെയ്യൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ഗുരുദേവ പ്രതിമ ഘോഷയാത്ര മീനച്ചിൽ യൂണിയൻ കമ്മിറ്റിയംഗം സി. ടി. രാജൻ ഉദ്ഘാടനം ചെയ്യും.

 രാത്രി 9.30 ന് ഘോഷയാത്രയ്ക്ക് സ്വീകരണം. താല സമർപ്പണം, സമൂഹ പ്രാർത്ഥന, മംഗളാരതി, കൊടിയിറക്ക്, പ്രസാദമൂട്ട്  എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രമോദ് നാരായണൻ ,സി.എൽ. പുരുഷോത്തമൻ, ശശിധരൻ കളപ്പുരക്കൽ പി. എൻ. രാജു പര്യാത്ത്,  ഇ. കെ. ദിവാകരൻ, ടി. കെ. ഷാജി, കെ. എസ്. പ്രസന്നൻ  എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments