അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം.അരുവിത്തുറ കോളജിൽ സമീക്ഷ - 2025 മുഖാമുഖം പരിപാടി.


അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം.അരുവിത്തുറ കോളജിൽ സമീക്ഷ - 2025 മുഖാമുഖം പരിപാടി.

അരുവിത്തുറ :ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സമീക്ഷ 2025 മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമീക്ഷ 2025 ഏപ്രിൽ 15 ന് രാവിലെ 10.30 ന് കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9746832807






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments