പ്രവാസി സംസ്കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിന്



 പ്രവാസി സംസ്കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം   എഴുത്തുകാരിയായ  ലെഫ്റ്റനന്റ് കേണൽ  ഡോ. സോണിയ ചെറിയാന്റെ  സ്നോ ലോട്ടസ്  എന്ന നോവലിന് ലഭിച്ചു. 10001 രൂപയും,  മഹാകവിയുടെ പേരുള്ള ശില്പവും,  പ്രശസ്തി പത്രവും  മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെൻ്റ് ബഹനാൻസ്  ഹയർ സെക്കൻഡറി സ്കൂളിൽ  നടക്കുന്ന ചടങ്ങിൽ വച്ച് കേരള ഗവൺമെൻറ് ചീഫ്  വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കും.  


തുരുത്തിക്കാട് ബി. എ .എം. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.  ജോസ്  പാറക്കടവിൽ , പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ,  മുതിർന്ന മാധ്യമപ്രവർത്തകൻ  ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ്  പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് സാഹിത്യകാരിയും, നോവലിസ്റ്റും ആയ സോണിയ ചെറിയാൻ കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിനിയാണ് , ഇന്ത്യൻ കരസേനയുടെ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments