അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 17ന് കൊടിയേറുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.......
17 ന് രാത്രി 7.30 ന് തന്ത്രി പുലിയന്നൂർ മന മുരളീനാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മിഥുൻ കൃഷ്ണൻ പോറ്റി യുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് ഡോ. സരിത മഹേശ്വരന്റെ ആധ്യാത്മിക പ്രഭാഷണവും കൊടിയേറ്റ് സദ്യയുമുണ്ട്.
ഏപ്രിൽ 22 നാണ് ആറാട്ട് ഉത്സവം. രാവിലെ എട്ടിന് കൊടിയിറക്ക്, തുടർന്ന് ആറാട്ട്, 25 കലശം 12ന് തിരുവോണമൂട്ട്, വൈകിട്ട് സാമൂഹ്യ ആരാധന ആലുങ്കൽ ശിവന് ദീപാരാധന എന്നിവയുമുണ്ട്.
വീഡിയോ ഇവിടെ കാണാം 👇👇👇
ദേവസ്വം ഭാരവാഹികളായ സോമനാഥൻ നായർ അക്ഷയാ , പി . പി . നിർമ്മലൻ , സലി ചെല്ലപ്പൻ, അജിത് കുമാർ കെ എസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments