മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ : ഇയാൾ 12 ഓളം മോഷണക്കേസുകളിൽ പ്രതി
ഈരാറ്റുപേട്ട, പ്ലാശനാൽ, തെള്ളിയാമറ്റം ഭാഗത്ത് കാനാട്ടു വീട്ടിൽ ശ്രീജിത്ത് (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ ആയത്.ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ൽ അധികം മോഷണക്കേസുകളിൽ പ്രതിയായ ആളാണ്. 22.04.25 തീയതി രാത്രിയാണ് മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ പടുത പൊളിച്ച് അകത്തുകടന്ന് കടക്കുള്ളിലെ സേഫ് കുത്തിത്തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ മോഷണം പോയത്. പരാതിപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് എസ്. ഐ. വിപിന് കെ. വി., വിക്രമൻ നായർ, സി എസ്. പി. ഒ. മാരായ സുരേഷ്, പ്രതീഷ് രാജ് എന്നിവർ ചേർന്ന് പ്രതിയുടെ തെള്ളിയാമറ്റം ഭാഗത്തുള്ള വീടിനു സമീപത്തുനിന്നും 28.04.25 തീയതി രാത്രിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments