എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ കീഴിലുള്ള 105 കരയോഗങ്ങളിലും 12-ാം തീയതി വൈകിട്ട് 3 ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അവബോധന ക്ലാസുകളും നടത്തുമെന്ന് ചെയര്‍മാന്‍ മനോജ് ബി. നായര്‍ അറിയിച്ചു.
യൂണിയന്‍ ആസ്ഥാനത്തും പ്രത്യേകം പരിപാടികള്‍ നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകള്‍ നടത്തി അതിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഓരോ കരയോഗത്തില്‍ നിന്നും യൂണിയന്‍ സമാഹരിക്കുന്നുമുണ്ട്.
ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ നിര്‍വ്വഹിക്കും. കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ ക്ലാസെടുക്കും. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളിന്‍മേലുള്ള സംശയ ദൂരീകരണവുമുണ്ടാകും. സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ വിഷയാവതരണം നടത്തും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments