വള്ളിച്ചിറയിൽ ഹോട്ടലിലെ വാക്ക് തർക്കം....... കുത്തേറ്റു മരിച്ച ബേബിയുടെ സംസ്‌കാരം നാളെ 11- ന് പൈങ്ങളം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ ..... പിടിയിലായ പ്രതി ഫിലിപ്പോസ് റിമാൻഡിൽ
വള്ളിച്ചിറയിലെ വ്യാപാരിയായ വലിയ കാലായില്‍ വി. ജെ. ബേബി (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി ആരംകുഴക്കല്‍ എ. എല്‍. ഫിലിപ്പോ (ബേബി-65) സിനെ പാലാ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു .
ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ ശനിയാഴ്ച വൈകിട്ടും തർക്കവും കയ്യേറ്റവും നടന്നിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മരിച്ച ബേബിയുടെ ഭാര്യ മേരിക്കുട്ടി പാളയം ചന്ദ്രത്തില്‍ കുടുംബാഗം. മക്കള്‍: ടോജിന്‍, ടെസില്‍ മരുമകന്‍: ജോജി പുന്നത്താനത്ത് (വള്ളിച്ചിറ ).
സംസ്‌കാരം തിങ്കളാഴ്ച 11 ന് വള്ളിച്ചിറ പൈങ്ങളം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
0 Comments