കേരളത്തിലുള്ള 104 പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി

 

കേരളത്തിലുള്ള 104 പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി.  45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്.  ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്.  55പേർ സന്ദർശക വിസയിലും 3പേർ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. 


സന്ദർശക വിസയിലെത്തിയവർ 27നും മെഡിക്കല്‍ വിസക്കാർ 29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും. ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ മടക്കിവിടൂ. മുപ്പതോളം പേർ ഇന്നലെ ഡല്‍ഹിയിലേക്ക് വിമാനമാർഗ്ഗം പോയി. ഇവർ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോവും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments