ജില്ലാ, ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂര്‍ വാര്‍ഡില്‍പ്പെട്ട പൂക്കുളത്തേല്‍ - വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ സംരക്ഷണഭിത്തിയും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലുലക്ഷം രൂപ ഉപയോഗിച്ച് ടാറിങ്ങും ആണ് പൂര്‍ത്തീകരിച്ചത്.

സംരക്ഷണ ഭിത്തിയും ടാറിങ്ങും പൂര്‍ത്തീകരിച്ചതോടെ റോഡിന് കൂടുതല്‍ വീതി ലഭിക്കുകയും മഴക്കാലത്ത് റോഡ് ഇടിഞ്ഞുള്ള അപകട ഭീഷണി ഒഴിവാകുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, ബെന്നി ഈരൂരിക്കല്‍, ഷാജന്‍ കടുകുംമാക്കല്‍, ഷാജി ഉപ്പുമാക്കല്‍, ജോണി എടക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments