സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായുള്ള കൊഴുവനാല്‍ ലോക്കല്‍ സമ്മേളനം നാളെയും മറ്റന്നാളുമായി മേവിടയില്‍ നടക്കും.
നാളെ വൈകുന്നേരം 4.30 ന് കാവുംപടിക്കല്‍ നിന്നാരംഭിക്കുന്ന റാലി മേവിട ജംഗ്ഷനില്‍ സമാപിക്കുന്നത്തോടെ പൊതുസമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ആരംഭിക്കും.
സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.ലോക്കല്‍ സെക്രട്ടറി കെ ബി അജേഷ് സ്വാഗതം ആശംസിക്കും.
ആര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.ലോക്കല്‍ സെക്രട്ടറി കെ ബി അജേഷ് സ്വാഗതം ആശംസിക്കും.
സി.പി.ഐ. ജില്ല ട്രഷറര്‍ ബാബു കെ ജോര്‍ജ്, അഡ്വ. പി.ആര്‍ തങ്കച്ചന്‍, അഡ്വ. പയസ് രാമപുരം, ബിജു റ്റി ബി, ഡോ അനീഷ് തോമസ്,കെ കെ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്ച കെ എസ് സരോജിനി നഗറില്‍ 9.30.ന് പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.
മേവിട വ്യാപാര ഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഒ പി എ സലാം ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടി ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, അനു ബാബു തോമസ്, എം റ്റി സജി, സിബി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. കെ പി സുരേഷ് സ്വാഗതം ആശംസിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments