ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ 130 വീടുകളിൽ ജീബിന്നുകൾ വിതരണം ചെയ്തു.
അടുക്കള മാലിന്യങ്ങൾ ജൈവവളം ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. 4300 രൂപ വിലയുള്ളതാണ് ജീബിന്നുകൾ .കടനാട് പഞ്ചായത്തിൽ 131ജിബിന്നും മീനച്ചിൽ പഞ്ചായത്തിൽ 270 റിംഗ് കമ്പോസ്റ്റുകളും ആണ് നൽകുന്നത്.ജിബിന്നുകളുടെ വിതരണ ഉദ്ഘാടനം ഭരണങ്ങാനം ഫൊറോന പള്ളി പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി പൊരിയത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോൾ മാത്യു ,സുധാ ഷാജി, ലിസി സണ്ണി, രാഹുൽ ജി കൃഷ്ണൻ, വി.ഇ.ഒ.മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു Photo-ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിൽ നൽകുന്ന 130 ഉറവിട മാലിന്യ സംസ്കരണ പദ്ധതിയായ ജീബിന്നുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു.
0 Comments