"കേവലം ഒന്നര വയസ്സ് മാത്രമുള്ള പാൽമണം മാറാത്ത ഒരു പിഞ്ചുകുഞ്ഞ്........ ആ പിഞ്ചു കുഞ്ഞിനെ പാലാ മരിയാ സദനത്തിൽ ഏൽപ്പിച്ചിട്ട് മാനസിക രോഗമുള്ള ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഭർത്താവ് അഥവാ കുഞ്ഞിൻ്റെ അച്ഛൻ...... " നിറകണ്ണുകളോടെ മരിയാ സദനം സന്തോഷ് ഇതു പറയുമ്പോൾ നന്മയുള്ളവരുടെ ഉള്ളൊന്നു പിടയും..... വീഡിയോ ഈ വാർത്തയോടൊപ്പം


"കേവലം ഒന്നര വയസ്സ് മാത്രമുള്ള പാൽമണം മാറാത്ത ഒരു പിഞ്ചുകുഞ്ഞ്........
 ആ പിഞ്ചു കുഞ്ഞിനെ പാലാ  മരിയാ സദനത്തിൽ  ഏൽപ്പിച്ചിട്ട് മാനസിക രോഗമുള്ള ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഭർത്താവ് അഥവാ കുഞ്ഞിൻ്റെ  അച്ഛൻ...... " നിറകണ്ണുകളോടെ മരിയാ സദനം സന്തോഷ് ഇതു പറയുമ്പോൾ നന്മയുള്ളവരുടെ ഉള്ളൊന്നു പിടയും..... 
 
സുനിൽ പാലാ 

ഇങ്ങനെ പാലാ മരിയാ സദനത്തിൽ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്ന ആലംബഹീനരുടെ ദുഃഖിതരുടെ എണ്ണം ഏറുകയാണ് . ഇവരെയൊക്കെ ഉൾക്കൊള്ളാൻ മരിയാ സദനത്തിന് സത്യത്തിൽ ഇന്ന് സാഹചര്യമില്ല....  എങ്കിലും ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കെല്ലാം അപ്പുറം സമൂഹത്തിന്റെ കണ്ണീരൊപ്പാൻ മരിയാ സദനം സന്തോഷ് മുന്നോട്ടു വരികയാണ്..... നാളെ എന്താകും എന്നറിയില്ല.... ഭക്ഷണം പോലും മുട്ടുമോ എന്നുമറിയില്ല.... 
ഈ നല്ല സമറിയാക്കാരന് നന്മനിറഞ്ഞ  നല്ല മനുഷ്യരിലും ഈശ്വരനിലും  വിശ്വാസമുണ്ട്....

വീഡിയോ ഇവിടെ കാണാം 👇


നമുക്ക് ആവുന്ന സഹായം, അത് ചില്ലിക്കാശാക്കട്ടെ , നമുക്കുള്ളതിലെ ഒരു വസ്ത്രമാകട്ടെ , ഒരു നേരത്തേ ഭക്ഷണമാകട്ടെ, മരിയാ സദനത്തിലെ ഈ ഒന്നര വയസ്സു മുതലുള്ള അഞ്ഞൂറോളം  ഈശ്വരന്മാർക്ക് സമർപ്പിക്കാൻ കഴിഞ്ഞാൽ വലിയ പുണ്യമാണത്...
 കേവലം ഒന്നര വയസ്സു മാത്രമുള്ള എൻ്റെ പൊന്നു കുഞ്ഞേ.... നിൻ്റെ നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞു മുഖം ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ..... നിസ്സഹായനായ നിൻ്റെ അച്ഛൻ നിന്നെ ഏൽപ്പിച്ചത് ദൈവ സന്നിധിയിലാണ് എന്ന സംതൃപ്തി മാത്രം...


 ഇനി നിൻ്റെ വീടും നിൻ്റെ അച്ഛനും അമ്മയുമെല്ലാം മരിയാ സദനവും, അവിടത്തെ സന്തോഷ് മാമ്മനും മിനി ആൻ്റിയുമൊക്കെയാണെന്ന്  കാലം നിനക്ക് തിരിച്ചറിവു നൽകിക്കോളും.... 

മരിയാ സദനെ ഏതു വിധേനയും സഹായിക്കാൻ താൽപ്പര്യമുള്ള നന്മ നിറഞ്ഞ താങ്കൾ ഇതു വായിക്കുമ്പോൾ തന്നെ  ദയവായി സന്തോഷിനെ  ഒന്നു വിളിക്കുമല്ലൊ... ഫോൺ - 9961404568









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments