വെള്ളിലാപ്പിള്ളി പിഷാരുകോവില്‍ ശ്രീകാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം



വെള്ളിലാപ്പിള്ളി പിഷാരുകോവില്‍ ശ്രീകാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ  പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... 

 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രാമപുരം പിഷാരുകോവില്‍ എന്ന് അറിയപ്പെടുന്ന വെള്ളിലാപ്പിള്ളി ശ്രീകാര്‍ത്തിയായനി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 31 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി  മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും മേല്‍ശാന്തി മനീഷ് എം. തിരുമേനിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. 31 ന് രാവിലെ 5.30 ന് പള്ളി ഉണര്‍ത്തല്‍, 6.30 ന് ഗണപതി ഹോമം, 7 ന് വിശേഷാല്‍ പൂജകള്‍, 10 ന് ഉച്ചപൂജ, 5.30 ന് നടതുറക്കല്‍, മുഴുക്കാപ്പ്, 6.30 ന് ദീപാരാധന, 7 ന് ഗോകുലധ്വനി, ഏപ്രില്‍ 1 ന് രാവിലെ 6.30 ന് ഗണപതിഹോമം, 8 ന് നാരായണീയ പാരായണം, 10 ന് ഉച്ചപൂജ,


 വൈകിട്ട് 5 ന് ദേശതാലപ്പൊലി- ഗ്യാസ് ഗോഡൗണ്‍ പരിസരത്തുനിന്ന് ആരംഭിച്ച് ശക്തീശ്വരം ശ്രീമഹാദേവ സന്നിധിയില്‍ എത്തി അവിടെനിന്ന് ഗരുഢന്‍ പറവ, ചെണ്ടമേളം, തുടങ്ങിയ വാദ്യ ഘോഷാദികളോടുകൂടി പുത്തന്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ എത്തി ദീപാരാധനയ്ക്ക് ശേഷം ശ്രീ കാര്‍ത്തിയായനി ദേവീ ക്ഷേത്രം സന്നിധിയില്‍ എത്തിച്ചേരും. 6.30 ന് ദീപാരാധന, 7.30 ന് തിരുവാതിര, 8 ന് നൃത്ത സന്ധ്യ, ഏപ്രില്‍ 2 ന് രാവിലെ 7 ന് നവകം, പഞ്ചഗവ്യം, 8 ന് പൊങ്കാല- പൂജനീയ തന്ത്രി മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ അനില്‍ ്ദിവാകരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. 10 ന് പൊങ്കാല നിവേദ്യം. 11 ന് നാരങ്ങാ വിളക്ക്, 12.30 ന് മഹാപ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, 8 ന് മ്യൂസിക്ക് നൈറ്റ് ഗാനമേള (കൊച്ചിന്‍ സെവന്‍ കളേഴ്‌സ്) എന്നിവ നടക്കും. 

വീഡിയോ ഇവിടെ കാണാം 👇👇👇


പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രനാഥന്‍ കെ.പി. കണ്ടത്തില്‍, വിശ്വൻ രാമപുരം  എന്നിവര്‍ പങ്കെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments