പൈ(π) ദിനാഘോഷം ഗംഭീരമാക്കി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ
ലോകമെമ്പാടും പൈ ദിനം ആഘോഷിക്കുന്ന മാർച്ച് 14 ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ഗണിതശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൈ ദിനം സമുചിതമായി ആഘോഷിച്ചു. ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെയും വ്യാസത്തിന്റെയും അനുപാതം - ഏകദേശം 3.14159 ആണ് - എന്ന സ്ഥിരാങ്കത്തെ പ്രതിനിധീകരിക്കാൻ ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് പൈ (ഗ്രീക്ക് അക്ഷരം π).
സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് വൃത്താകൃതിയിലുള്ള പൈ മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പൈ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്.
ദശാംശ ബിന്ദുവിനപ്പുറം ഒരു ട്രില്യൺ അക്കങ്ങൾക്ക് പൈ കണക്കാക്കിയിട്ടുണ്ട്.
ഒരു അയുക്തികവും അതീന്ദ്രിയവുമായ സംഖ്യ എന്ന നിലയിൽ, ആവർത്തനമോ പാറ്റേണോ ഇല്ലാതെ അത് അനന്തമായി തുടരും. സാധാരണ കണക്കുകൂട്ടലുകൾക്ക് വിരലിലെണ്ണാവുന്ന അക്കങ്ങൾ മാത്രമേ ആവശ്യമുള്ളൂവെങ്കിലും, പൈയുടെ അനന്ത സ്വഭാവം
ഓർമ്മിക്കുന്നതും കൂടുതൽ കൂടുതൽ അക്കങ്ങൾ കമ്പ്യൂട്ടേഷണൽ ആയി കണക്കാക്കുന്നതും കുട്ടികൾ രസകരമായ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.
ഗണിതശാസ്ത്ര അധ്യാപകരായ ജോസഫ് കെ വി, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.
0 Comments