പാറപ്പള്ളി സ്കൂളിലെ പുതുതലമുറകൾക്ക് വേണ്ടി മറ്റു പ്രഗത്ഭ വ്യക്തികൾക്ക് ഒപ്പം ഇനി കെ. എം മാണിയുടെ ചിത്രവും



പാറപ്പള്ളി സ്കൂളിലെ  പുതുതലമുറകൾക്ക് വേണ്ടി മറ്റു പ്രഗത്ഭ വ്യക്തികൾക്ക് ഒപ്പം ഇനി കെ. എം മാണിയുടെ  ചിത്രവും     

 55 വർഷത്തിൽ അധികം തുടർച്ചയായി പാലായുടെ ജനപ്രതിനിധിയും മന്ത്രിയുമായി തകർക്കപ്പെടാത്ത ഒട്ടനവധി റിക്കോർഡകളുടെ ഉടമയും അറിവിന്റെ ഒരു സർവകലാശാല തന്നെയുമായിരുന്ന  യശ:ശരീരനായ  കെ. എം മാണിയുടെ ചിത്രവും ഗാന്ധിജി ഉൾപ്പെടെയുള്ള നിരവധി പ്രഗത്ഭ വ്യക്തികൾക്ക് ഒപ്പം ഇനി പാലാ പാറപ്പള്ളി ഗവൺമെന്റ് എൽ. പി സ്കൂളിന്റ് ചുവരിലും.
            .               
 കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മറ്റിയാണ് കെ. എം മാണിയുടെ  ചിത്രം സ്കൂളിന് നൽകിയത്.


കെ. എം. മാണിയുടെ ചിത്രത്തിന് ഒപ്പം കേരളത്തിന്റയും പാലായുടെ തന്നെയും അഭിമാനമായ മുൻ രാഷ്ട്രപതി കെ. ആർ നാരായണന്റയും, ശാസ്ത്രപ്രതിഭയും മുൻ രാഷ്ട്രപതിയും ആയ ഏ.പി.ജെ അബ്ദുൾ കലാമിന്റയും ചിത്രങ്ങളും സ്കൂളിന് കർഷക യൂണിയൻ നൽകി.
                 
മിനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക ചിത്രങ്ങൾ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക  സുമ ബി നായർ ചിത്രങ്ങൾ ഏറ്റുവാങ്ങി .

                              .     
 ചടങ്ങിൽ കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്  അപ്പച്ചൻ നെടുംമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. 
കെ ഭാസ്കരൻനായർ, തോമസ് നീലിയറ, സണ്ണി വെട്ടം, ജോസഫ് വെട്ടിക്കൽ, ടോമി തകിടിയേൽ, ഷാജി കൊല്ലിത്തടം, ജെയ്സൺ ജോസഫ്എന്നിവർ പ്രസംഗിച്ചു. 


കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി പ്രഫസർ കെ. പി ജോസഫ് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. അധ്യാപകരായ സന്തോഷ്‌ തോമസ്,രമ്യാ മോൾ സി.എൻ, ലിന്റു ജോസ്, സബിത ബിനോയ്‌, ഷിലാ കൈലാസ്, എസ് എം സി ചെയർമാൻ അപർണ കെ. വി എന്നിവർ ചടങ്ങിന് നേതൃത്യം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments