തൊടുപുഴ നഗരത്തില്‍നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഉടുന്പന്നൂര്‍ തട്ടക്കുഴ തൊട്ടിപ്പറന്പില്‍ ഫൈസല്‍ ജബ്ബാര്‍ (31) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില്‍ കുമാര്‍ (28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ പി.എസ്.ഫെമില്‍ (27) എന്നിവരെ തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ്‌ചെയ്തിരുന്നു.
ഇവര്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ഫൈസലാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് തൊടുപുഴ ധന്വന്തരി ജംഗ്ഷന് സമീപത്തുനിന്നു 1.79 ഗ്രാം എംഡിഎംഎയുമായി അഖില്‍കുമാറിനെയും ഫെമിലിനെയും പോലീസ് പിടികൂടിയത്.
നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു ഇരുവരും. ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എന്‍.എസ്. റോയിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത് .
0 Comments