മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിനു മുന്നോടിയായി പാലാ നഗരസഭ ഇന്ന് സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. ടൗൺഹാളിൽ നടന്ന യോഗത്തിൽ വച്ച് ചെയർമാൻ തോമസ് പീറ്റർ മാലിന്യ മുക്ത നഗരസഭാ പ്രഖ്യാപനം നടത്തി. യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷ്യം വഹിച്ചു.
നഗരസഭാ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംമ്പര റാലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ,ചെയർമാൻ തോമസ് പീറ്റർ ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി , കൗൺസിലരമാരായ ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ ,ബൈജു കൊല്ലംപറമ്പിൽ , സിജി പ്രസാദ്,നീനാ ചെറുവള്ളി , മായാ പ്രദീപ്,ലീനാ സണ്ണി,ഷാജു തുരുത്തൻ, ആനി ബിജോയി, ക്ലീൻസിറ്റി മാനേജർ അറ്റ്ലി പി ജോൺ, ബിനു പാലോ സ് , അനിഷ് സിജി , ഹരിത കർമ്മ സേനാംഗങ്ങൾ. അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, മുനിസ്സിപ്പൽ ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച ശുചിത്വ നിലവാരം പുലർത്തുന്ന വീടുകൾ ,വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. യോഗത്തിൽ അൽഫോൻസാ കോളജ് പ്രിൻപ്പൽ റവ. ഡോ. ഷാജി ജോൺ, ഡോ: ഗീതാ ദേവി, ശ്രീലിനി എൽ, രഞ്ചിത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments