ലോട്ടറി വില്പനക്കാരനില്‍ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കില്‍ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊന്‍കുന്നം പോലീസ്. പാലാ വെള്ളിയേപ്പള്ളി ഇടയാറ്റുകര ഭാഗത്ത് പുതുശ്ശേരിയില്‍ വീട്ടില്‍ വിജയന്‍ മകന്‍ ദിലീപ് വിജയന്‍ (40) ആണ് പിടിയിലായത്.
പൊന്‍കുന്നം കുരുവികൂടു ഭാഗത്തു സ്ഥിരമായി ലോട്ടറി കച്ചവടം നടത്തുന്ന രാമപുരം പിഴകുപാലം ഭാഗത്ത് കൊട്ടാരത്തില്‍ വീട്ടില്‍ രഘുനാഥന്‍ നായരുടെ കയ്യില്‍ നിന്നുമാണ് 6200 രൂപയുടെ 150 ഓളം ലോട്ടറി ടിക്കറ്റുകള്‍ നഷ്ടപെട്ടത്.
വിവിധ സ്ഥലങ്ങളില്‍ നടന്ന് ലോട്ടറി വില്‍ക്കുന്നയാളാണ് രഘുനാഥന്‍. ഇന്ന് (17.03.25) പാലാ പൊന്‍കുന്നം ഹൈവേ സൈഡില്‍ നടന്ന് ലോട്ടറി വില്‍ക്കുന്ന സമയം രാവിലെ 10.00 മണിയോടെ ബൈക്കില്‍ വന്ന് ലോട്ടറി വാങ്ങാനെന്ന ഭാവത്തില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ട് നിന്നപ്പോള്‍ പ്രതി അപ്രതീക്ഷിതമായി ലോട്ടറി മുഴുവന്‍ പിടിച്ചു പറിച്ച് പൊന്‍കുന്നം ഭാഗത്തേക്ക് ബൈക്കോടിച്ചു പോകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രഘുനാഥന്‍ പറഞ്ഞ അടയാളങ്ങളും വസ്ത്രത്തിന്റെ നിറവും വച്ച് കുരുവികൂട് മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊന്‍കുന്നം എസ്.എച്ച്.ഒ. ദിലീഷ് ടി. യുടെ നിര്‍ദേശപ്രകാരം പോലീസുദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് പൊന്‍കുന്നം ബസ്റ്റാന്റ് ഭാഗത്തു വച്ച് കണ്ട പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു.
പോലീസ് എത്തുന്നത് കണ്ട് ലോട്ടറി ടിക്കറ്റ് എറിഞ്ഞു കളഞ്ഞ് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് മോഷണക്കേസുകള്‍ ഉള്ള പ്രതിക്കെതിരെ കാപ്പയും 2024 ല്‍ ചുമത്തിയിരുന്നു.
പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ. സുനില്‍ കുമാര്‍, പ്രൊബേഷന്‍ എസ്.ഐ. ടിനു, എ.എസ്.ഐ. സിബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാന്ത് കെ. എസ്., വിനീത് കുമാര്‍, സതീശന്‍, അരുണ്‍ സോമന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെപിടികൂടിയത്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments