ഈരാറ്റുപേട്ടയിൽ ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ.



ഈരാറ്റുപേട്ടയിൽ ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ.

ഈരാറ്റുപേട്ട :ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 


ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ  പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും .10 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് കണ്ടെടുക്കുകയും ചെയ്തു. 


ജില്ലയിലെ  ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ്   രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  


പാലാ ഡിവൈഎസ്പി കെ.സദന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണൻ, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments