ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി



ആശാവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തുന്ന സമരം അടിയന്തിരമായി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മറ്റിയംഗം എം.വി. മനോജ് ഉദ്ഘാടനം ചെയ്തു. 


 
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. 
 
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാന നേതാക്കളായ അശോക് മാത്യു, ആര്‍. സജീവ്, റോയി മാത്യു, ജോയി സ്‌കറിയ, ആര്‍. പ്രേംജി, പ്രൊഫ. സതീശ് ചൊള്ളാനി, എന്‍. സുരേഷ്, ഷോജി ഗോപി, 
 
 
 
ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ഹരിദാസ് അടമത്തറ, രാജു കൊക്കപ്പുഴ, സണ്ണി മുണ്ടനാട്ട്, ബിനു അറയ്ക്കല്‍, മനോജ് വള്ളിച്ചിറ, പരമേശ്വരന്‍ നായര്‍ പുത്തൂര്‍, പി.കെ. മോഹനകുമാര്‍, പൊന്നമ്മ കെ. തുടങ്ങിയവര്‍ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments