എം. എൽ. എ. എക്സലൻസ് അവാർഡ് രാമപുരം എസ്. എച്ച്. എൽ. പി. സ്കൂളിന്



എം. എൽ. എ. എക്സലൻസ് അവാർഡ് രാമപുരം എസ്. എച്ച്. എൽ. പി.  സ്കൂളിന്

പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി സി. കാപ്പൻ എം. എൽ. എ. യുടെ എക്സലൻസ് അവാർഡ് രാമപുരം എസ്. എച്ച്. എൽ. പി. സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നു പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ, മാണി സി.കാപ്പൻ എം. എൽ. എ. അവാർഡ് നൽകി 


 രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ്സ് സി. ആനി സിറിയ്ക്ക് , പി ടി എ പ്രിസിഡൻ്റ്   ദീപു സുരേന്ദ്രൻ, മദർ സുപ്പീരിയർ സി. ബിജി ജോസ് ,  മനോജ് ചിങ്കലേൽ,  റോബി ഉടുപ്പുഴ,  ഹരീഷ് ആർ. കൃഷ്ണ , എം. പി. ടി. എ. പ്രസിഡൻ്റ്  ഡോണ ജോളി ജോക്കബ്, എന്നിവർ സന്നിഹിതരായിരുന്നു.


പാലാ രൂപതയിലെ മികച്ച കൃഷി തോട്ടം രണ്ടാം സ്ഥാനം, രാമപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ. എസ്. എസ്.,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ' കായിക മേള   ചാമ്പ്യൻഷിപ്പ്, വിദ്യ രംഗം കലാ സാഹിത്യ വേദി മത്സരം ,  വി. ചാവറ എവുപ്രാസ്യാ ഫെസ്റ്റ്  , ഒന്നാം സ്ഥാനം മാതൃഭൂമി സ്വീഡ് മികച്ച ഹരിത വിദ്യാലയം രണ്ടാം സ്ഥാനം
ലഹരി വിപത്തിനെതിരെയുള്ള 'ജാഗ്രത' ഷോർട്ട് ഫിലിമിന് ജോൺ എബ്രാഹം പുരസ്ക്കാരം . 


'സമഗ്ര ശിക്ഷ കേരളം' കേരളത്തിലെ വിദ്യാലയങ്ങൾക്ക് നടത്തിയ റീൽസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സെലക്ഷൻ, വീടില്ലാതിരുന്ന ഒരു സഹപാഠിയ്ക്ക് വീട് നിർമ്മിച്ചു നല്കി. സ്കൂൾ  ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി. 


സ്കൂൾ ദീനാചരണങ്ങൾ ഭംഗിയായി ആഘോഷിച്ച്  ഫുഡ് ഫെസ്റ്റ് ആഘോഷമാക്കി അങ്ങനെ വിദ്യാലയ ജീവിതം കുട്ടികൾക്ക് ആനന്ദപ്രദവും ആസ്വാദ്യകരവും മാക്കിയ വിദ്യാലയത്തിനുള്ള അവാർഡ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments