"നിലവിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് .......പക്ഷേ ഒന്നും പറയാൻ പറ്റില്ല.... അവിശ്വാസം ഒരു പക്ഷേ പാസായേക്കാം...... ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല....." പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടുന്ന കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു
സുനിൽ പാലാ
പ്രതിപക്ഷം ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കൊണ്ട് മാത്രം സംഭവിക്കുന്ന കാര്യങ്ങൾ അല്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കലും വൈസ് പ്രസിഡൻറ് രശ്മി രാജേഷും പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പേപ്പറുകളും മറ്റും യഥാസമയം നീങ്ങാത്തത് കൊണ്ടാണ് ചുരുക്കം ചില പദ്ധതികൾ മന്ദീഭവിച്ചത്. ജലനിധി പദ്ധതി ഉദാഹരണമായും പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ ചൂണ്ടിക്കാട്ടി......
വീഡിയോ ഇവിടെ കാണാം
പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും ഭരണപക്ഷാംഗങ്ങൾ എണ്ണിയെണ്ണി മറുപടിയും പറഞ്ഞു.
പത്രസമ്മേളനത്തിൽ മെമ്പർമാരായ സനൽകുമാർ, കുഞ്ഞുമോൾ ടോമി , ദീപലത എന്നിവരും പങ്കെടുത്തു.
0 Comments