കിഴതിരി ഗവ. എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം വലിയ പങ്ക് വഹിക്കുന്നുവെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
കിഴതിരി ഗവ.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം ഉൾപ്പടെയുളള സാമൂഹ്യ തിന്മകൾക്കെതിരെ കോട്ട തീർക്കാൻ കുഞ്ഞുങ്ങളെ സജ്ജരാക്കാൻ അധ്യാപകർക്കൊപ്പം മാതാപിതാക്കളും രംഗത്തു വരേണ്ട കാലഘട്ടമാണിത്.
പഠനം ലഹരിയാകാൻ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും ശ്രദ്ധിക്കണമെന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കവിത മനോജ് ജൂബിലി സന്ദേശം നൽകി.
ബ്ളോക്കുപഞ്ചായത്ത് മെമ്പർ ബൈജു ജോൺ റിട്ടയർ ചെയ്യുന്ന അങ്കണവാടി ഹെൽപർ എം.കെ ശോഭനയെയും എൽ.എസ്.എസ് ജേതാക്കളെയും ആദരിച്ചു. ജോഷി കുമ്പളത്ത്, എൻ.പി മിനിമോൾ, റ്റി.റ്റി സലില കുമാരി, എം. ശോഭന, ആന്റണി മാത്യു,,കെ.ബി സജി, ഡി. ശുഭ ലൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സർഗോൽസവം പ്രശസ്ത ഗായകൻ ജിൻസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
0 Comments