തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു. ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.
നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വണ്ണപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പി.ജെ ജോസഫ് പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നും 98.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്.
0 Comments