മിനറൽ വാട്ടർ ഏജൻസി തുടങ്ങാൻ കൈക്കൂലി.. നഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

 

കോഴിക്കോട്  ഫറോക്കിൽ നഗരസഭാ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ക്ലീൻ സിറ്റി മാനേജർ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.  മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്.


 നേരത്തെ സ്ഥലം സന്ദർശിക്കുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് കണ്ടെത്തി. മുമ്പും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ, വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ.  









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments