നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം ചെങ്ങളം സൗത്ത് ഭാഗത്ത് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ( അയ്മനം ഒളശ്ശ ഭാഗത്ത് ഇപ്പോൾ താമസം) കൊച്ചുചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (25) എന്നയാളെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിഷ്ണുപ്രസാദിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
0 Comments