മേവട കലാ ആസ്വാദക സംഘം കള്‍ച്ച്വറല്‍ ആന്‍ഡ് ചാരിറ്റബില്‍ സൊസൈറ്റിയുടേയും കൊഴുവനാല്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ ജൈവ തണ്ണിമത്തന്‍കൃഷിയുടെ വിളവെടുപ്പ് ഇന്ന് 4/03/2005 -ല്‍ മേവട ആയില്ല്യക്കുന്ന് കാസ് അംഗമായ സിബി ജോസ് പാറക്കുളങ്ങരയുടെ കൃഷിയിടത്തില്‍ നടന്നു.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്തു പ്രസീഡന്റ് ലീലാമ്മ ബിജു ആദ്യ വിളവെടുപ്പു നടത്തി. പാലാ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ്, പഞ്ചാത്ത് വാര്‍ഡ് മെമ്പര്‍ മഞ്ജു ദിലീപ്, വി. എഫ്. പി. സി. കെ. ഡപ്യൂടി മാനേജര്‍ ബിന്ദു വി, ഡപ്യൂടി മാനേജര്‍ ശ്രീലാനായര്‍, കൊഴുവനാല്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഓഫീസര്‍ മഞ്ജുശ്രീ, കൃഷി അസ്സിസ്റ്റന്റ് ഹീര, കാസ് പ്രസിഡന്റ് അജയ് പി. എസ്. , കാസ് സെക്രട്ടറി അജേഷ് കെ. ബി, കാസ് അംഗങ്ങളായ ബിജു കെ. കുഴുമുള്ളില്‍, സിബി ജോസ് സന്തോഷ് മേവട, കെ. പി. സുരേഷ്, ഡോക്ടര്‍ ആര്യാ സുധീഷ് എന്നിവർ സംസാരിച്ചു.
മേവടയിലെ നാട്ടുകാരും സന്നിഹിതരായിരുന്നു. ആദ്യ വിളവെടുപ്പില്‍ ലഭിച്ച അറുനൂറില്‍പ്പരം കിലോ ജൈവ തണ്ണിമത്തനും കൃഷിയിടത്തില്‍വച്ചുതന്നെ വിറ്റൊഴിഞ്ഞു.
കൊഴുവനാല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരും കാസ് അംഗംങ്ങളുമായ കെ. ആർ. ഹരിഹരനും, രാജന്‍ കെ. ഊരകത് എന്നിവരുടെ നേതൃത്വ ത്തിൽ കാസ് അംഗങ്ങളായ ബേബി ഡി. , രതീഷ് പി. എസ്., ബാലു മേവട , റോബിൻ ജോക്കമ്പ് , ദിനു വി., മഹേഷ് പാലാ, അനിൽകുമാർ , പ്രദീപ് എം. എൻ., ദിലീപ് കുമാർ എന്നിവരുടെ സഹായത്തോടെ ആണ് കൃഷി നടത്തിയത്.
മറ്റുള്ളവരെ ആശ്രയിക്കാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടത്താനുള്ള മാര്‍ഗ്ഗമായാണ് മേവട കലാ ആസ്വാദക സംഘം കള്‍ച്ച്വറല്‍ ആന്‍ഡ് ചാരിറ്റബില്‍ സൊസൈറ്റി [കാസ്] ജൈവകൃഷിയലേക്കു ഇറങ്ങിത്തിരിച്ചത്.
ഇത്തരം സംരംഭംങ്ങള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അതിനു നേതൃത്വം കൊടുക്കുവാന്‍ കാസിനെ ക്ഷണിച്ചും കൃഷിയുടെ വിത്തുകള്‍ സൗജന്യമായി നല്‍കി മേല്‍നേട്ടം നടത്തിയ വി. എഫ്. പി. സി. കെ. യേയും കൃഷിവകുപ്പിനേയും പ്രത്യേകം അഭിനന്ദിച്ചും ഉല്പ്പന്നം വിലകൊടുത്തു വാങ്ങിയുമാണ് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു കൃഷിയിടം വിട്ടത്.
0 Comments