സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന നെച്ചിപ്പുഴൂർ പനംന്തോട്ടം ഭാഗം പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ നിർവഹിച്ചു.
നെച്ചിപ്പുഴൂർ പനന്തോട്ടം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഗതാഗത സ്വപ്നങ്ങൾക്കാണ് ഇതോടെ ചിറകുമുളയ്ക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കേരള കോൺഗ്രസ് എം കരൂർ മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് വാർഡ് പ്രസിഡൻ്റ് ബേബി മുണ്ടന്താനം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
0 Comments