രാമപുരം കണ്ണാലാത്ത് ജംഗ്ഷനിൽ മദ്യവിൽപ്പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്



രാമപുരം കണ്ണാലാത്ത് ജംഗ്ഷനിൽ  മദ്യവിൽപ്പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്

രാമപുരം വെള്ളിലാപ്പളളി കണ്ണാലാത്ത് ജംഗ്ഷന് സമീപം
സർക്കാർ മദ്യവിൽപ്പന ശാലയുടെ
ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെ
തിരെ നാട്ടുകാർ രംഗത്ത്. ഇവിടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മദ്യവിൽപശാല തുടങ്ങുവാൻ ആലോചന നടക്കുന്നത്. ഈ ഭാഗം ജനവാസം കൂടുതലുള്ള മേഖലയാണ്.


ഒപ്പം ഇടുങ്ങിയതും വളവുള്ള  റോഡുമാണ് ഈ ഭാഗത്തുള്ളത്.
ഇവിടെ മദ്യശാല തുറക്കുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ
സാരമായി ബാധിക്കുമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കും എക്സൈസ് വകുപ്പ് മന്ത്രി, വകുപ്പ് ഉദ്യോഗസ്ഥ മേധാവികൾ, എംഎൽഎ,ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയ
പരാതിയിൽ പറയുന്നു.


രാമപുരത്ത് പഞ്ചായത്ത് ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിരുന്ന മദ്യവിൽപന ശാല ആരുടെയോ സ്വാധീന പ്രകാരമാണ് ഇടുങ്ങിയതും അപകടസാധ്യത കൂടുതലുള്ളതുമായ
കണ്ണാലാത്ത് ജംഗ്ഷനി ലേയ്ക്ക് കൊണ്ടുവരുന്നതെന്ന ആക്ഷേപമുണ്ട്. ശബരിമല തീർത്ഥാടനക്കാലം തുടങ്ങിയാൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. ഇപ്പോൾ തന്നെ മിക്കപ്പോഴും വാഹന അപകടങ്ങൾ നടക്കുന്ന ഭാഗമാണിത്. 

ഇടുങ്ങിയതും വളവുള്ള ഭാഗവുമായ ഇവിടെ മദ്യപരുടെ വാഹനങ്ങൾ കൂടി പാതയോരത്ത് നിർത്തിയിടുന്നത് അപകടത്തിന്റെ സാധ്യത വർദ്ധിപ്പിക്കും. മദ്യശാലയ്ക്ക് സ്ഥലം കണ്ട കെട്ടിടത്തിന് 50 മീറ്റർ ഉള്ളിലാണ് തേവലപ്പുറം ഭദ്രകാളി ക്ഷേത്രം ഉള്ളത്.


മാസപൂജയുള്ള ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് മദ്യവിൽപന ശാലയുടെ പ്രവർത്തനം ഏറെ ദോഷം ചെയ്യുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ലഹരി വിരുദ്ധ പഞ്ചായത്തെന്ന് കൊട്ടിഘോഷിക്കുന്ന രാമപുരം പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ
സമാധാന ജീവിതത്തെ ബാധിക്കുന്ന തീരുമാനം എടുക്കാരുത്.പ്രസ്തുത
കെട്ടിടത്തിൽ മദ്യവിൽപ്പന ശാല തുടങ്ങുന്നതിന് അനുമതി നൽകരുതെന്നും അത്തരത്തിൽ ശക്തമായ തീരുമാനം പഞ്ചായത്ത് ഭരണസമിതിയും അധികൃതരും എടുക്കണമെന്നും നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജിയിൽ പറയുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments