ഓപ്പറേഷനിൽ അതിഥി തൊഴിലാളി ക്ലീൻ , ഒന്നര കിലോ കഞ്ചാവ് പിടികൂടി



ഓപ്പറേഷനിൽ അതിഥി തൊഴിലാളി ക്ലീൻ ... ഒന്നര കിലോ കഞ്ചാവ് പിടികൂടി

എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ക്ലീൻസ്ലേറ്റ് മയക്ക്മരുന്ന് പരിശോധനയിൽ ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്നു o ഒന്നര കിലോ കഞ്ചാവുമായി ആസാം സ്വദേശി അസിം ചങ്ങ് മയ് (35 )നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 


അസി.എക്സൈസ് ഇൻസ്പെക്ടർ M. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് . 


കഴിഞ്ഞ ഒരാഴ്ചയായി തെങ്ങണ ഇൻഡസ്ട്രിയൽ എസ് സ്റ്റേറ്റിന് സമീപം എക് സൈഷ് ഷാഡോ ടീം നിരീക്ഷിച്ച് വരുകയായിരുന്നു. വീര്യമേറിയ മയക്ക്മരുന്ന് പൊതി ഒന്നിന് 1000 / - രൂപയ്ക്കായിരുന്നു വില്പന നടത്തിയിരുന്നത്. കഞ്ചാവ് ഉപയോഗിക്കുവാൻ ഫ്ളിപ്പ് കാർട്ടിൽ നിന്നും ഓൺലൈനായി പ്രത്യേക ഉപകരണവും ഇയാൾ 15 രൂപ നിരക്കിൽ വില്പന നടത്തിയിരുന്നു. 


അവധി ദിവസങ്ങളിൽ ഇയാളോടൊപ്പം കൗമാരക്കാരും ചെറുപ്പക്കാരും ചങ്ങാത്തം കൂടുക പതിവായിരുന്നു. അറസ്റ്റിലായ തിന് ശേഷവും നിരവധി യുവതികൾ ഗഞ്ചാവ് ആവശ്യപ്പെട്ട് ഇയാ ളെ വിളിച്ചിരുന്നു , മൊബൈ ൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരoഭിച്ചിട്ടുണ്ട് . വരും ദിവസങ്ങളിൽകൂടുതൽ റെയ്ഡു o അറസ്റ്റു o ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു . 


കഴിഞ്ഞ മൂന്ന് മാസം മുമ്പ് വലിയ അളവിൽ ബ്രൗൺ ഷുഗറും ഈ മേഖലയിൽ നിന്ന് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് PG
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ .C. ദാസ് സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ , ദീപക് സോമൻ സി വിൽ എക്സൈസ് ഡ്രൈവർ ബിബിൻ റോയ് എന്നിവരും പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments