തിടനാട് സെൻറ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിന്റെ കീഴിലുള്ള ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
ആക്രമികൾ പള്ളിയുടെ ഭണ്ഡാരക്കുറ്റിയും ആപ്ളിഫയറും ലൗഡ് സ്പീക്കറുകളും ബൈനോക്കുലർ, അൾത്താരയിലുപയോഗിക്കുന്ന പുസ്തകങ്ങൾ എന്നിവ എടുത്തുകൊണ്ടുപോവുകയും പള്ളിയുടെ ഉൾവശവും അൾത്താരയും അലങ്കോലപ്പെടുത്തുകയും ചെയ്തു. ചാപ്പലിനുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വികാരി ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ നടത്തിപ്പ് കൈക്കാരൻ മാത്തച്ചൻ കുഴിത്തോട്ട് എന്നിവർ പോലീസധികാരികൾക്ക് പരാതി നൽകി.
പള്ളിമേടയിൽ കൂടിയ അടിയന്തര പാജീഷ് കൗൺസിൽ യോഗം ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . വികാരി ഫാ. സെബാസ്റ്റ്യൻ എട്ടു പറയിൽ അധ്യക്ഷത വഹിച്ചു.പാരിഷ് കൗൺസിൽ സെക്രട്ടറി ജസ്റ്റിൻ മൂന്നാനപ്പള്ളിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
അസിസ്റ്റൻറ് വികാരി ഫാദർ ജോൺ വയലിൽ കൈക്കാരന്മാരായ മാത്തച്ചൻ കുഴിത്തോട്ട്, സജി പ്ലാത്തോട്ടം, കുര്യൻ തെക്കുംചരിക്കുന്നേൽ, സാബു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
ഊട്ടുപാറ ചാപ്പലിനു നേരെ നടന്ന ആക്രമണത്തിൽ എ. കെ സി. സി തിടനാട് യൂണിറ്റിന്റെ അടിയന്തരയോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാതെ അക്രമികളുടെ ഉദ്ദേശം എന്തെന്ന് കണ്ടുപിടിച്ച് അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ബേബി കൊള്ളികൊളവിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ എട്ടു പറയിൽ, ഫാ. ജോൺ വയലിൽ ടോമിച്ചൻ പഴേമം എന്നിവർ പ്രസംഗിച്ചു.
ഊട്ടുപാറ കുരിശുമല ചാപ്പലിനുനേരെ നടന്നആക്രമണത്തിൽ എസ്.എം.വൈഎം യൂണിറ്റ് അടിയന്തര യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി ഡയറക്ടർ ഫാദർ ജോൺ വയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിറിൾ കിണറ്റുകര...
0 Comments