പാലാ പ്രവിത്താനത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ഉള്ളനാട് ഭാഗത്തു നിന്നും വന്ന സ്കൂട്ടറും പ്രവിത്താനം ഭാഗത്തു നിന്നും വന്ന വാഗണാർ കാറും കൂട്ടിയിടിച്ചാണ് സിനിമാ താരം മിയയുടെ വീടിന് സമീപത്ത് വെച്ച് അപകടം സംഭവിച്ചത്.അപകടത്തിൽ സ്‌കൂട്ടർ യാത്രകരിൽ ഒരാൾ മരണപെട്ടു.
ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (55) ആണ് മരണപെട്ടത്.കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
0 Comments