പി.ആർ. അനുപമ, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ




പി.ആർ. അനുപമ, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ

 ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആർ. അനുപമയും ഹൈമി ബോബിയും തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ പി.ആർ. അനുപമ  ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. അനുപമ ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. 


മുന്നണിധാരണ പ്രകാരം വൈക്കം ഡിവിഷനിൽ നിന്നുള്ള പി.എസ് പുഷ്പമണി രാജിവെച്ച ഒഴിവിലാണ് അനുപമ തെരഞ്ഞെടുക്കപ്പെട്ടത്.
 പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി തലയാഴം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. 


കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള ജെസി ഷാജൻ രാജിവെച്ച ഒഴിവിലാണ് ഹൈമി ബോബി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് വരണാധികാരിയായി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments