പാലാ കെഎം മാണി സിന്തറ്റിക് ട്രാക്കിന്റെ പണികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ തോമസ് പീറ്റർ പാലായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.......
മുൻമന്ത്രി കെ എം മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ 22 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം .
തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞു നശിച്ചത് കായിക പ്രേമികളെ നിരാശയിലാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്കൂൾ, , യൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് വേദിയായിരുന്നു പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയം.
വീഡിയോ ഇവിടെ കാണാം 👇
നഗരസഭയുടെ സാമ്പത്തിക സ്ഥിതിയിൽ കോടിക്കണക്കിനു രൂപയുടെ മെയിൻറനൻസ് നടത്തുക സാധ്യമല്ലായിരുന്നു .
ഈ കാര്യം ജോസ് എംപി മുൻ എംപി, മുൻ എം.പി. തോമസ് ചാഴിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ എൽ ഡിഎഫ് നേതാക്കന്മാർ മുഖ്യമന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ബജറ്റിൽ തുക അനുവദിച്ചത്. തുടർന്ന് ജോസ് കെ. മാണി എംപിയുടെ നിരന്തരമായി ഇടപെടൽ നിമിത്തമാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിച്ചതെന്ന് എൽഡിഎഫ് നേതാക്കളും പത്രസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭയിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ വനിതാ വികസന കോർപ്പറേഷൻ കൈമാറി കുറഞ്ഞ നിരക്കിൽ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയും നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും . നഗരസഭ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജോസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു വരുന്ന ഓപ്പൺ ജിം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
പാലാ നഗരസഭ കുമാരനാശാൻ പാർക്കിന്റെ നിലവിലുള്ള ശോചനീയാവസ്ഥ മാറ്റി പുതിയ റൈഡുകളും മറ്റ് സ്ഥാപിച്ച കുട്ടികൾക്ക് മുതിർന്നവർക്കും വിശ്രമ സമയം ചെലവഴിക്കുന്ന തിന് സഹായകരമാക്കുന്നതുമായി സ്ഥിരം സംവിധാനം ഏർപ്പെടുത്തും. കുമാരനാശാൻ്റെ പ്രതിമയും സ്ഥാപിക്കും.
ജനറൽ ആശുപത്രി റോഡിന്റെ വാഹന തടസ്സം ഒഴിവാക്കുന്നതിനായി റോഡ് വികസന പദ്ധതികൾ തുടരുന്നതിന്നോടൊപ്പം അടിയന്തരമായി ഓടയ്ക്ക് സ്ലാബ് ഇട്ട് രണ്ടു വരി ഗതാഗതം ഉറപ്പാക്കുകയും ചെയ്യുമെന്നും ചെയർമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗര ഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ അദാലത്തുകൾ നടത്തും.
പത്രസമ്മേളനത്തിൽ മുൻസിപ്പിപ്പൽ ചെയർമാനോടൊപ്പം ഇടതുമുന്നണി നേതാക്കന്മാരായ പി എം ജോസഫ്, ബാബു കെ. ജോർജ് ,ലീന സണ്ണി ജോസിൻ ബിനോ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവരും പങ്കെടുത്തു
0 Comments