യഥാ രാജാ തഥാ പ്രജ എന്ന ശാസ്ത്ര വിധിപ്രകാരം കേരളത്തിലെ ദുരവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്വവും ഭരണകുടത്തിനെന്നു എ കെ ചന്ദ്രമോഹൻ
കൊലപാതക പരമ്പരകൾ ലഹരി വ്യാപനം സാമ്പത്തിക തകർച്ച യുവജനതയുടെ നാടുവിടൽ ഇങ്ങനെ എണ്ണിയാലോടുങ്ങാത്ത ദുരവസ്ഥകൾക്ക് മുഴുവൻ ഉത്തരവാദിത്വവും ഒമ്പതു വർഷം ഭരിച്ച സിപിഎം സർക്കാരിനെന്നു കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും ഗാന്ധി ദർശൻ വേദി കേരള സംസ്ഥാന സെക്രട്ടറിയുമായ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു.
എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം വാർഡ് മഹാദ്മാഗാന്ധി കുടുംബ സംഗമത്തിൽ മെന്റലിസിംഹിപ്നോട്ടീസം രംഗത്തെ ലോക റിക്കാർഡ് നേതാവ് മാധ്യമ പ്രവർത്തകൻ ഡോക്റ്റർ സജീവ് പള്ളത്തുൾപ്പെടെ അമ്പതോളം പ്രഗത്ഭമതികളെഷാളണിയിച്ചുംമെമെന്റോ നൽകിയും ആദരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ചന്ദ്രമോഹൻ.
എലിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജെയിംസ് ജീരകം അധ്യക്ഷനായിരുന്നു. നേരത്തെ വാർഡുയോഗംതോമസ് കല്ലാടാൻ ഉദ്ഘാടനം ചെയ്യ്തു. യെമുന പ്രസാദ്, സിനിമോൾ കാക്കശേരി, കെ ജി കുമാരൻ, ഷാജി പന്തലാനി സുകു വാഴമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments