കഴിഞ്ഞ അഞ്ച് വർഷക്കാലമായി പാലായിൽ അനുഭവപ്പെടുന്ന വികസനമുരടിപ്പ് ചർച്ച ചെയ്യപ്പെടേണ്ടതാണന്ന് ജോസ് കെ മാണി എംപി. കേരളാ കോൺഗ്രസ്സ് (എം) ഭരണങ്ങാനം മണ്ഡലം കൺവെൻഷനോടനുബന്ധിച്ച് മുൻകാല നേതാക്കൻമാരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സമീപകാലത്ത് പുതിയതായി ഒരു പദ്ധതിയും ആവിഷ്കരിക്കാത്ത മണ്ഡലമായി പാലാ മാറി. കെ എം മാണിയുടെ കാലത്ത് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട പദ്ധതികൾ ഒരിഞ്ചുപോലും മുന്നോട്ട് കൊണ്ടു പോവുന്നതിനോ, പൂർത്തീകരിക്കപ്പെട്ടവ തുറന്ന് കൊടുക്കുന്നതിനോ കഴിഞ്ഞിട്ടില്ല. പാലാ കെ എസ്സ് ആർ ടി സി , സിന്തറ്റിക് സ്റ്റേഡിയം, കളരിയാമാക്കൽ പാലം, ഗ്രീൻ ടൂറിസത്തിൻ്റെ ഭാഗമായ അമിനിറ്റി സെൻ്റർ,
റിവർവ്യൂ റോഡ്, പാലാ ബൈപ്പാസിലെ മരിയൻ ജംക്ഷൻ, നെല്ലിയാനിയിലെ സിവിൽസ്റ്റേഷൻ അനക്സ് എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം.
മണ്ഡലം പ്രസിഡൻ്റ് ആനന്ദ് മാത്യു ചെറുവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രെ ഫ.ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ , റ്റോബിൻ കെ അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സണ്ണി വടക്കേ മുളഞ്ഞനാൽ,
ജോസ് കല്ലങ്കാ വുങ്കൽ, രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, സോണി തെക്കേൽ , എ റ്റി ജോസഫ്, ഔസേപ്പച്ചൻ കുന്നും പുറം,തോമസുകുട്ടി വരിക്കയിൽ, ഇ വി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
0 Comments