ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്കരണ പദ്ധതിയായ ജീ ബിന്നുകൾ കടനാട് പഞ്ചായത്തിൽ വിതരണം ചെയ്തു.
134 ഗുണഭോക്താക്കൾക്ക് 10% ഗുണഭോക്തൃ വിഹിതത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. അടുക്കള മാലിന്യങ്ങൾ ജൈവവളം ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ജീബിൻ. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്. പ്രസിഡൻറ് സോമൻ വി. ജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, ജയ്സി സണ്ണി , മെർലി റൂബി ജയ്സൺ, ജോസ് പ്ലാസനാൽ ,സിബി ചക്കാലയ്ക്കൽ, ബിന്ദു ജേക്കബ്, മധു കുന്നിന് , ബിന്ദു കുടിലിൽ , പഞ്ചായത്ത് സെക്രട്ടറി ബിജോയ് ജോബ്, വി.ഇ ഒ മാരായ അംബിക ബി,ലൗജിൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments