വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള്‍ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര്‍ഥാടനം നടത്തി. കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള തീര്‍ഥാടകര്‍ കുരിശിന്റെ വഴിയില്‍ പങ്കാളികളായി. ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചത്.
കാല്‍വരിയിലെ മഹാത്യാഗത്തിന്റെ സ്മരണ ഉണര്‍ത്തുന്ന കുരിശിന്റെ വഴിയില്‍ മൂവാറ്റുപുഴ, മാറിക, വാഴക്കുളം എന്നീ കേന്ദ്രങ്ങളില്‍നിന്നുള്ളവര്‍ അണിനിരന്നു. മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളിയില്‍നിന്ന് ആരംഭിച്ച തീര്‍ഥാടനത്തിന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും വാഴക്കുളം, മാറിക എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടനത്തിന് രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് എന്നിവരും നേതൃത്വം നല്‍കി.
മലേക്കുരിശിലെ താഴത്തെ കപ്പേളയില്‍ തീര്‍ഥാടനം എത്തിച്ചേര്‍ന്നപ്പോള്‍ ഇവിടെനിന്നു കുരിശിന്റെ വഴി ആരംഭിച്ചു. തുടര്‍ന്നു മലമുകളില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ തീര്‍ഥാടനം സമാപിച്ചു.
രൂപതയിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കാളികളായി. ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍,
ഫാ. ആന്റണി പുത്തന്‍കുളം, ആരക്കുഴ ഇടവകയിലെ കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments