കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വളരാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നവരാകണം മാതാപിതാക്കൾ: മാണി സി കാപ്പൻ എം.എൽ .എ
വെള്ളിയപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മവും,പഠനോത്സവ ഉദ്ഘാടനവും നടന്നു.
കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വളരാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നവരാകണം മാതാപിതാക്കൾ എന്നും,തോൽവിയിൽ അടിപതറാതെ വിജയത്തിലേക്ക് എത്താനുള്ള താല്പര്യം കുട്ടികളിൽ സ്വയം ഉണ്ടാകണമെന്നും,
അതിനായി ധീരന്മാരുടെ ജീവചരിത്രങ്ങൾ നമുക്ക് മാതൃകയാക്കാം മെന്നും എംഎൽഎ മാണി സികാപ്പൻ പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിൽ മുത്തോലി പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം,വാർഡ് മെമ്പർ മാണിച്ചൻ പനക്കൽ ഹെഡ്മിസ്ട്രസ് മഞ്ജുറാണി ടി കെ ,പിടിഎ പ്രസിഡൻറ് ജെയ്നി ജോസ്, ബിനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.
0 Comments