പോലീസ് ലാത്തിച്ചാര്‍ജിനിടെ ലാത്തികൊണ്ടുള്ള അടിയേറ്റ് കണ്ണിന് കാഴ്ച വൈകല്യമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം

  

പോലീസ് ലാത്തിച്ചാര്‍ജിനിടെ ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണിന് കാഴ്ച വൈകല്യമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയുടെ ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വെങ്ങല്ലൂര്‍ കൈതക്കോട് ഓലിക്കല്‍ ബിലാല്‍ സമദിന്റെ (30) പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. 


2022 ജൂണ്‍ 14ന് കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പ്രകടനം അക്രമാസക്തമായപ്പോള്‍ പോലീസ് ലാത്തിവീശി. ബിലാല്‍ അന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. സംഘര്‍ഷത്തിനിടെ നാലു പോലീസുകാര്‍ ചേര്‍ന്നാണ് ബിലാലിന് നേരേ ലാത്തികൊണ്ട് അടിച്ചത്. അന്ന് ഇടുക്കി എആര്‍ ക്യാന്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ഡി.ഡി. അജിന്‍ ലാത്തികൊണ്ട് ബിലാലിന്റെ ഇടതു കണ്ണിന് അടിക്കുകയായിരുന്നു.


 രക്തമൊഴുകി സംഭവ സ്ഥലത്ത് കുഴഞ്ഞവീണ ബിലാലിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു മാസത്തെ ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും കാഴ്ച തിരികെ ലഭിച്ചില്ല. 30 ശതമാനം കാഴ്ച തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ടമായി. സംഭവത്തില്‍ പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും ബിലാല്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഡി.ഡി. അജിനെതിരേ 30 ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് പോലീസ് കംപ്ലെയ്ന്റസ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്നത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments