യു​വാ​വി​ന്‍റെ മ​ര​ണം: ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി



ദുരൂഹ സാഹചര്യത്തില്‍ തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില്‍ ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര്‍ പുത്തന്‍പുരയില്‍ ലിബിന്‍ ബേബിയുടെ (32) മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില്‍ പരാതി നല്‍കി. ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര്‍ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം. ആറു വര്‍ഷമായി ലിബിന്‍ ബംഗളുരുവിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. 


ഒരു മുറിയില്‍ മലയാളികളായ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കള്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങള്‍ ബംഗളുരുവില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്.


 തുടര്‍ന്ന് ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോഴാണ് ലിബിന്റെ പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ലിബിനൊപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഇവിടെനിന്നു മുങ്ങി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 


ബുധനാഴ്ച രാത്രിയാണ് ലിബിന്റെ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ലിബിന്റെ അവയവങ്ങള്‍ എട്ടുപേര്‍ക്ക് ദാനം ചെയ്തു. പുത്തന്‍പുരയില്‍ ബേബി- മേരിക്കുട്ടി ദന്പതികളുടെ മകനാണ്. സഹോദരി ലിന്റു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments